മയക്കുമരുന്ന് കേസ് പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും
Friday, April 4, 2025 2:26 AM IST
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്തുവര്‍ഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ഗാന്ധിനഗര്‍ ഉദയാകോളനി സ്വദേശി സനീര്‍ സുധീറിനാണ്(25) അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പട്രോളിംഗിനിടെ കടവന്ത്ര കരിത്തല ജംഗ്ഷനില്‍ നിന്നാണ് മാരക മരുന്നുകളടങ്ങിയ 13 ആംപ്യൂളുമായി പ്രതി പിടിലായത്. പ്രതി ഇവ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നവയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.