സിസ്റ്റർ ജോയ്സി ചിറ്റിനപ്പിള്ളി പ്രൊവിൻഷ്യൽ
Saturday, April 5, 2025 3:05 AM IST
നെടുമ്പാശേരി: ഫ്രാൻസിസ്കൻ ഹാൻഡ്മേഡ്സ് ഓഫ് ദ ഗുഡ് ഷെപ്പേർഡ് (എഫ്എച്ച്ജിഎസ്) സന്യാസിനീസമൂഹത്തിന്റെ ഇന്ത്യൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ജോയ്സി ചിറ്റിനപ്പിള്ളിയെ തെരഞ്ഞെടുത്തു.
സിസ്റ്റർ റാണി പാറയിൽ കിലുക്കൻ, സിസ്റ്റർ ജിൻസി ഏനായി, സിസ്റ്റർ ജെയിൻ എടാട്ടേൽ, സിസ്റ്റർ മിനി പൂവത്തുംകൂടി എന്നിവരാണ് കൗൺസിലർമാർ. സിസ്റ്റർ ഷിബി പൈനാടത്തിനെ പ്രൊവിൻഷ്യൽ സെക്രട്ടറിയായും സിസ്റ്റർ മിനി പൂവത്തുംകുടിയെ പ്രോക്യുറേറ്ററായും തെരഞ്ഞെടുത്തു. നെടുമ്പാശേരി സാന്താ തെരേസ പ്രോവിൻഷ്യൽ ഹൗസിലായിരുന്നു തെരഞ്ഞെടുപ്പ്.