കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതം: കേരള കോണ്‍ഗ്രസ് എം
Saturday, April 5, 2025 3:05 AM IST
കോട്ടയം: വീണാ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരേ കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.
വിവിധ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലേക്ക് കുതിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടാനും, മുഖ്യമന്ത്രി പിണറായി വിജയനെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വ്യാജ കണ്ടെത്തലുകളിലൂടെ ശ്രമിക്കുന്നത്.
ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുമെന്ന കണ്ടെത്തലാണ് ഇത്തരം കെട്ടിച്ചമയ്ക്കലുകള്ക്ക് പിന്നിലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.