മന്ത്രിയാണെന്ന കാര്യം സുരേഷ് ഗോപി മറക്കരുത്: വി.ഡി. സതീശൻ
Saturday, April 5, 2025 3:05 AM IST
കൊച്ചി: മന്ത്രിയാണെന്ന കാര്യം സുരേഷ് ഗോപി മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണം.
സിനിമാതാരമെന്ന നിലയിലല്ല, കേന്ദ്രമന്ത്രിയെന്ന നിലയിലാണ് സുരേഷ് ഗോപിയോട് മാധ്യമങ്ങള്‍ ചോദിച്ചത്. തൃശൂര്‍ ജില്ലയില്‍നിന്നുള്ള വൈദികനാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ആക്രമിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പുകാലത്ത് പള്ളിയില്‍ സ്വര്‍ണകിരീടവുമായി പോയാല്‍ മാത്രം പോരാ, ക്രൈസ്തവരെ സംരക്ഷിക്കാനുള്ള ബാധ്യതകൂടി കേന്ദ്രമന്ത്രിക്കുണ്ട്. വൈദികനെതിരായ ആക്രമണത്തില്‍ കേന്ദ്രമന്ത്രിയും ബിജെപിയും മറുപടി പറഞ്ഞേ മതിയാകൂ.
ജബല്‍പുരിലെ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് മര്യാദയ്ക്ക് ഇരിക്കാനാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മര്യാദയ്ക്കിരിക്കേണ്ടതു സംഘ്പരിവാറുകാരും ബജ്രംഗ്ദള് പ്രവര്‍ത്തകരുമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.