സംഹതി ജര്‍മന്‍ ഭാഷാ പഠന പദ്ധതി: മാരാരിക്കുളത്ത് നാളെ സെമിനാര്‍
Saturday, April 5, 2025 1:38 AM IST
ആലപ്പുഴ: വൈദികരുടെ നേതൃത്വത്തിലുള്ള മാരാരിക്കുളം സംഹതി എഡ്യുക്കേഷനല്‍ സര്‍വീസസ് കാന്പസില് ജര്‍മന്‍ ഭാഷ പഠന പദ്ധതിയിലേക്കു പ്രവേശനത്തിന്റെ ഭാഗമായിട്ടുള്ള സെമിനാര്‍ നാളെ നടക്കും.
ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഹതിയുടെ ഇന്ത്യന്‍ പഠന കേന്ദ്രമാണിത്. ജര്‍മനിയിലെ മികച്ച സര്‍വകലാശാലകള്‍, മികച്ച കോഴ്സുകള്‍, അവയുടെ സാധ്യതകള്‍, അപേക്ഷ പ്രക്രിയ, ഡോക്യുമെന്റേഷന്, ഫീസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.
ജര്‍മനിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നതിനു മുന്നോടിയായുള്ള ഭാഷാ പഠനവും വ്യക്തിത്വ രൂപീകരണവുമാണ് സംഹതിയില് നടത്തുന്നത്.
വിജയകരമായി ഇതു പൂര്‍ത്തിയാക്കുന്നവര്‍ക്കു ജര്‍മനിയില്‍ പഠന സൗകര്യവും തുടര്‍സേവനങ്ങളും ലഭ്യമാക്കുമെന്നു ചെയര്മാന് ഫാ. ആന്റണി ജേക്കബ് പറഞ്ഞു. പഠനത്തിനും യാത്രാ ചെലവുകള്‍ക്കും സംഹതിയില് നിന്നും വായ്പ സൗകര്യവുമുണ്ട്. രജിസ്ട്രേഷന് - ഫോൺ: 9846100678.