ഓണ്‍ലൈൻ ട്രേഡിംഗിന്റെ മറവിൽ റിട്ട. അധ്യാപകനിൽനിന്ന് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ
Saturday, April 5, 2025 3:05 AM IST
കാട്ടൂർ: ഓണ്‍ലൈൻ ട്രേഡിംഗിന്റെ മറവിൽ റിട്ടയേഡ് അധ്യാപകനിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ.
കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ സ്വദേശി മരക്കാൻകടവ് പറന്പിൽ ഫെമീന (29) യാണ് അറസ്റ്റിലായത്. ആദിത്യ ബിർള മണി ലിമിറ്റഡ് എന്ന ട്രേഡിംഗ് കന്പനിയുടെ മേൽവിലാസവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് സൈറ്റ് നിർമിച്ചാണു തട്ടിപ്പ്.
തട്ടിപ്പാണെന്നു മനസിലായതോടെ അധ്യാപകൻ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഫെമീന ഹാജരാകാതിരുന്നതിനെത്തുടർന്ന് കോഴിക്കോട്ടുനിന്നു കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതി യുവതിയെ റിമാൻഡ് ചെയ്തു.