എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ വ​​​ഴി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ​​​ഞ്ച​​​രി​​​ച്ച​​​ത് 715 കോ​​​ടി യാ​​​ത്ര​​​ക്കാ​​​ർ. 2024 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 2025 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മുന്‍ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​ഞ്ച് ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. റി​​​സ​​​ർ​​​വ്ഡ് ക്ലാ​​​സ് യാ​​​ത്രി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല​​​ട​​​ക്കം ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. 2025 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​വും 1.68 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ച​​​ര​​​ക്ക് സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള 2025 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ വ​​​രു​​​മാ​​​നം 1.61 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 171 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ വ​​​രു​​​മാ​​​നം 1.68 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.​​

അ​​​തേസ​​​മ​​​യം, 2019-20ലെ ​​​കോ​​​വി​​​ഡി​​​ന് മു​​​മ്പു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​നേ​​​ക്കാ​​​ൾ മൊ​​​ത്തം യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ഇ​​​പ്പോ​​​ഴും കു​​​റ​​​വാ​​​ണെ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. കോ​​​വി​​​ഡ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു മു​​​മ്പ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 808 -57 കോ​​​ടി ആ​​​യി​​​രു​​​ന്നു.

2024 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 680.54 കോ​​​ടി​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ഴാ​​​ണ് ഇ​​​ത്ത​​​വ​​​ണ യാ​​​ത്രി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 5.07 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ളത്.

2025 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ ആ​​​കെ യാ​​​ത്ര​​​ക്കാ​​​രി​​​ൽ എ​​​സി, സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ റി​​​സ​​​ർ​​​വ്ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 81 കോ​​​ടി പേ​​​ർ യാ​​​ത്ര ചെ​​​യ്ത​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്.​​ ഇ​​​ക്കാ​​​ല​​​യ​​​ളി​​​ൽ റി​​​സ​​​ർ​​​വ് ചെ​​​യ്യാ​​​ത്ത ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 634 കോ​​​ടി ആ​​​ൾ​​​ക്കാ​​​രും യാ​​​ത്ര ചെ​​​യ്തി​​​ട്ടു​​​ണ്ട്.


ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മൊ​​​ത്തം യാ​​​ത്ര​​​ക്കാ​​​രി​​​ൽ 55 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​ക​​​വും സ​​​ബ​​​ർ​​​ബ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​ണെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.​​മൊ​​​ത്ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ 2025 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം പാ​​​സ​​​ഞ്ച​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 75,750 കോ​​​ടി രൂ​​​പ​​​യാ​​​ണ് വ​​​രു​​​മാ​​​ന​​​മാ​​​യി നേ​​​ടി​​​യ​​​ത്.2024 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ത് 70,693 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പ​​​ങ്ക് വ​​​ഹി​​​ച്ച് ക​​​ൽ​​​ക്ക​​​രി​​​യാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്.2025 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ ഏ​​​ക​​​ദേ​​​ശം 822 മെ​​​ട്രി​​​ക് ട​​​ൺ ക​​​ൽ​​​ക്ക​​​രി, 89 മെ​​​ട്രി​​​ക് ട​​​ൺ ക​​​ണ്ടെ​​​യ്ന​​​ർ, 51 മെ​​​ട്രി​​​ക് ട​​​ൺ പെ​​​ട്രോ​​​ളി​​​യം, 50 മെ​​​ട്രി​​​ക് ട​​​ൺ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ക​​​ട​​​ത്തിവി​​​ട്ടി​​​ട്ടു​​​ണ്ട്.

ആ​​​ഭ്യ​​​ന്ത​​​ര ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ട്ട​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത് ഹോ​​​ട്ട് റോ​​​ൾ​​​ഡ് കോ​​​യി​​​ലു​​​ക​​​ൾ, സെ​​​റാ​​​മി​​​ക് ടൈ​​​ലു​​​ക​​​ൾ, വാ​​​ൾ കെ​​​യ​​​ർ പു​​​ട്ടി, അ​​​രി എ​​​ന്നി​​​വ​​​യാ​​​ണ്.​​ മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര ക​​​ൽ​​​ക്ക​​​രി ലോ​​​ഡിം​​​ഗ് 7.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​ഡിം​​​ഗി​​​ലെ വ​​​ർ​​​ധ​​​ന 19.72 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ്.