എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന
Saturday, April 5, 2025 1:38 AM IST
മഞ്ചേരി: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന.
നാലു പേരെ കസ്റ്റഡിയിൽ എടുത്തു. ഇർഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദ്ദീൻ ചെങ്ങര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെ ഇവരെ വിട്ടയച്ചു.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസൻ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് നാലു പേരെയും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു എൻഐഎ ഉദ്യോഗസ്ഥർ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലെത്തിയത്.