തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കീ​​​കൃ​​​ത പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന കെ-​​​സ്മാ​​​ർ​​​ട്ട് ഈ മാസം 10 മു​​​ത​​​ൽ പൂ​​​ർ​​​ണ​​​സ​​​ജ്ജ​​​മാ​​​കും.

ജ​​​ന​​​ന-​​​മ​​​ര​​​ണ-​​​വി​​​വാ​​​ഹ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ, വ​​​സ്തു നി​​​കു​​​തി, കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റ് തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ-​​​ഗ​​​വേ​​​ണ​​​ൻ​​​സി​​​ന്‍റെ​​​യും സ്മാ​​​ർ​​​ട്ട് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ​​​യും ഭാ​​​ഗ​​​മാ​​​യി ഡി​​​ജി​​​റ്റ​​​ലാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും വി​​​വി​​​ധ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം.


https://ksmart. lsgkerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യും മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​ര​​​ൽ​​​ത്തു​​​മ്പി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് കെ-​​​സ്മാ​​​ർ​​​ട്ട്.