ഹര്‍ജി മാറ്റി
Saturday, April 5, 2025 3:05 AM IST
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെ വിജ്ഞാന കേരള പദ്ധതി ഉപദേശക പദവിയില്‍ നിയമിച്ചതു ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഈമാസം പത്തിനു പരിഗണിക്കാന്‍ മാറ്റി.
തോമസ് ഐസക്കിന്റെ നിയമനം പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാധ്യതയാകുന്നതാണെന്നാരോപിച്ച് തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി എ. നവാസ് (പായിച്ചിറ നവാസ്) നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയത്.