അപലപനീയം: കേരളാ കൗണ്‍സിൽ ഓഫ് ചർച്ചസ്
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപുരിൽ ഫാ. ഡേവിഡ് ജോർജ്, ഫാ. ജോർജ് തോമസ് എന്നിവരുൾപ്പെട്ട വിശ്വാസികളെ മർദിച്ച സംഭവത്തെ അപലപിച്ച് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി).
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിസി ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തിനെതിരേ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായി കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു.