മുനന്പം: സര്‍ക്കാരിന്റെ ആവശ്യത്തില്‍ തിങ്കളാഴ്ച വിധി
Saturday, April 5, 2025 3:05 AM IST
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യത്തിന്മേല് തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും.
ജുഡീഷല്‍ കമ്മീഷന് കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സംബന്ധിച്ച് കക്ഷികളുടെ വാദം പൂര്‍ത്തിയാക്കിയാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവിനായി മാറ്റിയത്.
നേരത്തേ വഖഫ് സംരക്ഷണവേദി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജുഡീഷല്‍ കമ്മീഷന് നിയമനം റദ്ദാക്കി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്താണു സര്‍ക്കാരിന്റെ ഹര്‍ജി.