ശ്രീനിവാസന് വധം: ഒളിവിലായിരുന്ന പ്രതി പിടിയില്‍
Saturday, April 5, 2025 1:38 AM IST
കൊച്ചി : പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ എന്‍ഐഎ പിടികൂടി.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശിയായ ഷംനാദ് ഇല്ലിക്കലിനെയാണ് (ഇ.കെ. ഷംനാദ്) എന്‍ഐഎ ട്രാക്കിംഗ് ടീം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.