അവധിയാത്രാ ആനുകൂല്യം: വിമാനയാത്രക്കൂലി പരമാവധി 15,000 രൂപയാക്കി
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ അവധി യാത്രാ ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരമാവധി വിമാനയാത്രക്കൂലി ഇനത്തിൽ 15,000 രൂപ വരെ അനുവദിക്കാമെന്ന് ഉത്തരവ്.
വ്യോമയാത്രയ്ക്ക് അർഹതപ്പെട്ട ഉദ്യോഗസ്ഥർക്ക് യഥാർഥത്തിൽ ചെലവായ തുകയോ പരാമവധി 15,000 രൂപയോ ഏതാണോ കുറവ് അത് അനുവദിക്കാമെന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള ഉത്തരവിൽ പറയുന്നത്.