വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ്: ബലപരിശോധനയ്ക്കു സഹായം തേടിയെന്ന് സര്‍ക്കാര്‍
Friday, April 4, 2025 3:08 AM IST
കൊച്ചി: ലൈഫ് മിഷന് പദ്ധതിയില്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിര്‍മിച്ചിരിക്കുന്ന ഫ്ലാറ്റുകളുടെ ബലപരിശോധനയ്ക്കു സഹായം തേടി ചെന്നൈ ഐഐടിക്കും കോഴിക്കോട് എന്ഐടിക്കും കത്തെഴുതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സാങ്കേതികപരിശോധന നടത്താന്‍ ചുമതലപ്പെടുത്തിയിരുന്ന പാലക്കാട് ഐഐടി പിന്മാറിയതിനെത്തുടര്ന്നാണ് പുതിയ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്. സന്നദ്ധത അറിയിക്കുന്ന ഏജന്‍സിക്ക് പരിശോധനച്ചുമതല നല്‍കും.
ലൈഫ് മിഷന് ഫ്ലാറ്റ് സര്‍ക്കാര്‍ നേരിട്ടു നിര്‍മിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ മറുപടി അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.