ആശാ സമരം 54 ദിവസം പിന്നിട്ടു; നിരാഹാരം 17-ാം ദിവസത്തിലേക്ക്
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: വേതനവർധന ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന സമരം 54 ദിവസം പിന്നിട്ടു. അനിശ്ചിതകാല നിരാഹാരം സമരം 17-ാം ദിവസത്തിലേക്കും കടന്നു.
ഇന്നലെയും ആശമാർക്ക് പിന്തുണയുമായി നിരവധി പ്രമുഖരും സംഘടനാ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ സമരപ്പന്തലിലെത്തി.
ആശമാർക്ക് പിന്തുണയറിയിച്ച് സ്കൂൾ പാചകത്തൊഴിലാളികൾ സമരപ്പന്തലിലെത്തി. സമരം തുടരുന്ന ആശമാർ ഇന്നലെ പാത്രം കൊട്ടി പ്രതിഷേധ പരിപാടിയും നടത്തി.