രാജു കുന്നക്കാടിന് ശംഖുമുദ്ര അവാര്‍ഡ്
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: പുലരി ടിവി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര അവാര്‍ഡിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ,സാഹിത്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനകള്‍ക്കുള്ള അവാര്‍ഡ് മെയ് 18ന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സമ്മാനിക്കും.
പള്ളിക്കത്തോട് പഞ്ചായത്ത് മുന്‍ മെംബര്‍, ഐറിഷ് മലയാളി അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പ്രവാസി കോണ്‍ഗ്രസ് -എം അയര്‍ലണ്ട് പ്രസിഡന്റാണ്. റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലണ്ടിലൂടെ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.