മൂന്നാംവട്ട ചർച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വർക്കർമാർ
Friday, April 4, 2025 3:08 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ഒന്നരമാസത്തിലധികമായി തുടരുന്ന ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കാനായി മൂന്നാം തവണയും നടത്തിയ മന്ത്രിതല ചർച്ച പരാജയം.
ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം സമരക്കാർ മുന്നോട്ടുവച്ചപ്പോൾ വേതന വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
എന്നാൽ, മന്ത്രിയുടെ മറുപടി സ്വീകാര്യമല്ലെന്നും മുന്നോട്ടുവച്ച ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. ആശാ വർക്കർമാരേയും സിഐടിയു, ഐഎൻടിയുസി എന്നീ സംഘടനകൾക്കു കീഴിലുള്ള ആശാ വർക്കർമാരുടെ പ്രതിനിധികളെയുമാണ് ഇന്നലെ ചർച്ചയ്ക്കു വിളിച്ചത്.