ബംഗാള്‍ ഗവര്‍ണേഴ്സ് എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Saturday, April 5, 2025 1:38 AM IST
കൊച്ചി: വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് നല്‍കിവരുന്ന ബംഗാള്‍ ഗവര്‍ണേഴ്സ് എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം കരയോഗത്തിന്റെ ശതാബ്ദിയാഘോഷ ഉദ്ഘാടനവേദിയിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
എഴുത്തുകാരായ സി. രാധാകൃഷ്ണന്, സേതു, ഡോ. എസ്.കെ. വസന്തന്, എന്‍.എസ്. മാധവന് എന്നിവര്‍ക്ക് എക്സലന്‍സ് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
സാമൂഹ്യസേവനങ്ങള്‍ പരിഗണിച്ച് എറണാകുളം കരയോഗത്തിനും എക്സലന്‍സ് പുരസ്കാരം സമ്മാനിക്കുമെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു.