തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ആ​​​രം​​​ഭി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 72 കേ​​​ന്ദ്രീ​​​കൃ​​​ത​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​മ്പു​​​ക​​​ളി​​​ൽ‌ ഈ ​​​മാ​​​സം 26വ​​​രെ ന​​​ട​​​ക്കും.

ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച ഒ​​​ന്നാം​​ഘ​​​ട്ട മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം 11ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ര​​​ണ്ടാം​​​ഘ​​​ട്ടം ഈ​​​മാ​​​സം 21ന് ​​​ആ​​​രം​​​ഭി​​​ച്ച് 26ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കും. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പു​​​ക​​​ളി​​​ൽ 952 അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് എ​​​ക്സാ​​​മി​​​ന​​​ർ​​​മാ​​​രെ​​​യും 8975 എ​​​ക്സാ​​​മി​​​ന​​​ർ​​​മാ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.


മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​ശേ​​​ഷം ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി മാ​​​ർ​​​ക്ക് എ​​​ൻ​​​ട്രി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് 144 ഐ​​​ടി മാ​​​നേ​​​ജ​​​ർ​​​മാ​​​രും 288 ഡേ​​​റ്റാ എ​​​ൻ​​​ട്രി അ​​​ധ്യാ​​​പ​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ 720 പേ​​​രു​​​ടെ സേ​​​വ​​​നം മൂ​​​ല്യ​​നി​​​ർ​​​ണ​​​യ ക്യാ​​മ്പു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യി 89 ക്യാ​​​മ്പു​​​ക​​​ൾ സ​​​ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.