മാര്‍ പടിയറ മഹനീയ ശുശ്രൂഷ നല്കിയ അജപാലകന്: മാര്‍ ആലഞ്ചേരി
Sunday, March 23, 2025 1:28 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ സഭയ്ക്കു പകര്‍ന്നു നല്‍കിയത് മഹനീയമായ അജപാലന ശുശ്രൂഷയാണെന്നും മുതിര്‍ന്ന തലമുറകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് സവിശേഷമായ ഓര്‍മകളാണുള്ളതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോമലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ 25-ാം ചരമവാര്‍ഷിക അനുസ്മരണ കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യൂ ചങ്ങങ്കരി, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. സേവ്യര്‍ പുത്തന്‍കളം, ഫാ. ജോസഫ് നടുവിലേഴം, ഫാ. ജോബി മൂലയില്‍, ഫാ. ജോസഫ് പുത്തന്‍പറമ്പില്‍, ഫാ. തോമസ് ഉറുമ്പിന്തടത്തില്, ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. അഗസ്റ്റിന് തൈപ്പറമ്പില്‍, ഫാ. ജസ്റ്റിന് കായംകുളത്തുശേരി തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.