ഓപ്പറേഷന് ഡി ഹണ്ട്: ഒരുമാസം 7038 കേസുകൾ 7307 അറസ്റ്റ്
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: ലഹരിവസ്തുക്കളുടേയും എംഡിഎംഎ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനു സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിഹണ്ട് സ്പെഷല്‍ ഡ്രൈവ് ഒരു മാസം പിന്നിട്ടപ്പോൾ 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 7307 പേരെ അറസ്റ്റ് ചെയ്തു.
സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഈ കേസുകളില്‍ മാരക മയക്കുമരുന്നുകളായ എംഡിഎംഎ (3.952 കിലോഗ്രാം), കഞ്ചാവ് (461.523 കി.ഗ്രാം), കഞ്ചാവ് ബീഡി (5132 എണ്ണം) എന്നിവ പിടിച്ചെടുത്തു.
വെള്ളിയാഴ്ച മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 2288 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് കൈവശം വച്ചതിന് 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 214 പേരാണ് അറസ്റ്റിലായത്.