ചാവറ കള്‍ച്ചറല്‍ സെന്റർ ഓഡിറ്റോറിയവും പ്രിവ്യു തിയറ്ററും ഉദ്ഘാടനം ചെയ്തു
Sunday, March 23, 2025 1:28 AM IST
കൊച്ചി: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ആവശ്യമായ പദ്ധതികള്‍ മുന്നോട്ടുവയ്ക്കാനും പ്രായോഗികമാക്കാനും വിശുദ്ധ ചാവറയച്ചനു കഴിഞ്ഞെന്ന് മന്ത്രി പി. രാജീവ്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ പുതിയ ഓഡിറ്റോറിയം ബില്‍ഡിംഗും പ്രിവ്യു തിയറ്ററും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായിരുന്നു. പ്രഫ. എം.കെ. സാനു അനുഗ്രഹപ്രഭാഷണം നടത്തി.
ഫാ. ആബേല്‍ ഇന്റർഷണല് ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ മേയര്‍ എം. അനില്‍കുമാറും സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരിയും ചേര്‍ന്നു സംവിധായകന് ലാല്‍ ജോസിനു നല്കി പ്രകാശനം ചെയ്തു.2025ലെ ചാവറ മീഡിയ അവാര്‍ഡ് വിനോദ് ഗോപിക്ക് രമേശ് ചെന്നിത്തല നൽകി.
സിഎംഐ വിദ്യാഭ്യാസ-മാധ്യമ വിഭാഗം ജനറൽ കൗണ്‍സിലര്‍ റവ. ഡോ. മാര്ട്ടിന് മള്ളാത്ത്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, സാമൂഹ്യ -സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ഫാ. മാത്യു കിരിയാന്തന്‍, ഫാ. റോബി കണ്ണന്‍ചിറ, ചാവറ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.