യംഗ് മാസ്റ്റർ അവാർഡുമായി ദീപിക പരീക്ഷ ഏപ്രിൽ 12ന്
Saturday, March 22, 2025 1:54 AM IST
തൃശൂർ: ഈ വർഷം എസ് എസ്എൽസി, പ്ലസ് ടു പരീക്ഷയെഴുതുന്ന സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾക്കു ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമായി ദീപിക യംഗ് മാസ്റ്റർ അവാർഡ്.
രണ്ടു ഘട്ടങ്ങളിലായി ഓണ്‍ലൈനിലാണ് പരീക്ഷ. ആദ്യഘട്ടത്തിൽ 45 മാർക്ക് ലഭിക്കുന്നവർക്കാണ് രണ്ടാംഘട്ടത്തിൽ അവസരം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ കേന്ദ്രീകരിച്ച് 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 60 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കില്ല.
ഏപ്രിൽ 12നാണ് ആദ്യപരീക്ഷ; 19നു രണ്ടാംഘട്ടവും. സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടു, സ്റ്റേറ്റ് എസ്എസ്എൽസി, പ്ലസ് ടു വിഭാഗങ്ങളിൽനിന്നായി നാലു വിദ്യാർഥികൾക്ക് 20,000 രൂപയും യംഗ് മാസ്റ്റർ അവാർഡും ഐഎസ്ആർഒയിലേക്കു യാത്രയുമാണ് ഒന്നാംസമ്മാനം. നാലുപേർക്ക് 15,000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്റോയുമാണ് രണ്ടാം സമ്മാനം. നാലു വിഭാഗങ്ങളിൽനിന്നുള്ള 40 വിദ്യാർഥികൾക്ക് 1000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്റോയുമാണു മൂന്നാം സമ്മാനം.
പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ഗ്രേഡ് അനുസരിച്ചു മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കു സ്പെഷൽ സമ്മാനവുമുണ്ടാകും.
പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ ഫ്യൂച്ചർ അക്കാദമിയാണ് പ്രധാന സ്പോണ്സർ. രജിസ്ട്രേഷനായി ക്യുആർ കോഡ് സ്കാൻ ചെയ്യുക. ഫോണ്‍: 8943848383.