കോ​​ഴി​​ക്കോ​​ട്: ല​​ഹ​​രി​​ക്ക​​ടി​​മ​​യാ​​യ മ​​ക​​നെ പോ​​ലീ​​സി​​ലേ​​ല്‍​പ്പി​​ച്ച് അ​​മ്മ. കോ​​ഴി​​ക്കോ​​ട് എ​​ല​​ത്തൂ​​ർ സ്വ​​ദേ​​ശി രാ​​ഹു​​ലി​​നെ (27)​ ആ​ണു പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. രാ​​ഹു​​ല്‍ അ​​മ്മ​​യെ​​യും മു​​ത്ത​​ശി​​യെ​​യും കൊ​​ല്ലു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

സ​​ഹോ​​ദ​​രി​​യു​​ടെ കു​​ഞ്ഞി​​നെ ഉ​​ൾ​​പ്പെ​​ടെ കൊ​​ന്ന് ജ​​യി​​ലി​​ൽ പോ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ഭീ​​ഷ​​ണി​​. ചോ​​ദി​​ച്ച പ​​ണം കൊ​​ടു​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു കൊ​​ല​​വി​​ളി​​യും ആ​​ത്മ​​ഹ​​ത്യാ ഭീ​​ഷ​​ണി​​യും. തു​​ട​​ർ​​ന്ന് അ​​മ്മ പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ല​​ഹ​​രി, പോ​​ക്സോ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ രാ​​ഹു​​ലി​​നെ പോ​​ലീ​​സ് വീ​​ട്ടി​​ലെ​​ത്തി അ​​റ​​സ്റ്റ് ചെ​​യ്തു. പോ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ഴും രാ​​ഹു​​ൽ ആ​​ത്മ​​ഹ​​ത്യാ​​ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​രു​​ന്നു.


വീ​​ടി​​നക​​ത്തു​​പോ​​ലും മ​​ക​​ൻ പ​​തി​​വാ​​യി ല​​ഹ​​രി​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ണ്ടെ​​ന്ന് അ​​മ്മ പ​​റ​​യു​​ന്നു. 13 വ​​യ​​സു​​മു​​ത​​ല്‍ രാ​​ഹു​​ല്‍ സി​​ഗ​​ര​​റ്റ് വ​​ലി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. പ​​ല​​ത​​വ​​ണ അ​​ക്ര​​മാ​​സ​​ക്ത​​നായി​​ട്ടു​​ണ്ട്. വി​​മു​​ക്തി കേ​​ന്ദ്ര​​ത്തി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​​ദി​​വ​​സ​​മാ​​യി സ്ഥി​​ര​​മാ​​യി ഭീ​​ഷ​​ണി​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നാ​​ണ് പോ​​ലീ​​സി​​ല​​റി​​യി​​ച്ച​​തെന്ന് ​അ​മ്മ പ​റ​ഞ്ഞു.