കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍റെ(​യു​ജി​സി) കാ​റ്റ​ഗ​റി-1 ഗ്രേ​ഡ്. യു​ജി​സി​യു​ടെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ഉ​ള്‍പ്പെ​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ യൂ​ണി​വേ​ഴ്സി​റ്റി​യാ​ണ് എം​ജി.

നാ​ഷ​ണ​ല്‍ അ​സ​സ്മെ​ന്‍റ് ആ​ന്‍ഡ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ(​നാ​ക്) നാ​ലാം സൈ​ക്കി​ള്‍ റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ല്‍ നേ​ടി​യ എ ​ഡ​ബി​ള്‍ പ്ല​സ് ഗ്രേ​ഡും 3.61 ഗ്രേ​ഡ് പോ​യി​ന്‍റ് ശ​രാ​ശ​രി​യും ടൈം​സ് ഹ​യ​ര്‍ എ​ജ്യു​ക്കേ​ഷ​ന്‍റെ ആ​ഗോ​ള റാ​ങ്കി​ല്‍ തു​ട​ര്‍ച്ച​യാ​യി നി​ല​നി​ര്‍ത്തു​ന്ന മി​ക​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​റ്റ​ഗ​റി-1 ഗ്രേ​ഡി​ല്‍ മ​ഹാ​ത്മാഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യെ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ഈ ​മാ​സം 13നു ​ചേ​ര്‍ന്ന യു​ജി​സി​യു​ടെ 588-ാമ​ത്തെ യോ​ഗം ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് 21 സ്റ്റേ​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ മാ​ത്ര​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.


യു​ജി​സി​യു​ടെ 2018-ലെ ​ച​ട്ട​ങ്ങ​ളി​ലെ നാ​ലാം അ​നു​ച്ഛേ​ദ പ്ര​കാ​രം അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന സ്വ​യം​ഭ​ര​ണാ​വ​കാ​ശം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​പു​ല​മാ​യ വ​ള​ര്‍ച്ച കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് സ​ര്‍വ​ക​ലാ​ശാ​ല​യ്ക്കു മു​ന്നി​ല്‍ തു​റ​ക്കു​ന്ന​ത്.

സ്വ​ന്ത​മാ​യി നൂ​ത​ന പാ​ഠ്യ​പ​ദ്ധ​തി​ക​ളും പ്രോ​ഗ്രാ​മു​ക​ളും വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പാ​ക്കാ​നും ഓ​ഫ് കാ​മ്പ​സു​ക​ള്‍, പ​ഠ​നകേ​ന്ദ്ര​ങ്ങ​ള്‍, പ​ഠ​നവ​കു​പ്പു​ക​ള്‍, കോ​ണ്‍സ്റ്റി​റ്റ്യു​വ​ന്‍റ് കോ​ള​ജു​ക​ള്‍, സ​യ​ന്‍സ് പാ​ര്‍ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കാ​നും ക​ഴി​യും.

യു​ജി​സി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ്രോ​ഗ്രാ​മു​ക​ള്‍ ന​ട​ത്താ​നാ​വു​മെ​ന്ന​തും കാ​റ്റ​ഗ​റി 1 ഗ്രേ​ഡി​ലു​ള്ള സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.