ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്

നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച ഒ​രാ​ളെ "അ​യാ​ൾ ഒ​രു ന​ല്ല മ​നു​ഷ്യ​നാ​ണ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ൽ അ​തു സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ക്കാ​ൻ നി​ങ്ങ​ൾ​ക്കു സാ​ധി​ക്കു​മോ? "ന​ല്ല ക​ള്ള​ൻ’ എ​ന്നൊ​രു പ്ര​യോ​ഗം ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ Oxymoron എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

പ​ര​സ്പ​രം ചേ​രാ​ത്ത​തി​നെ ചേ​ർ​ത്തു പ​റ​യു​ക എ​ന്ന രീ​തി​യാ​ണ​ത്. Sad smile, Bitter sweet, Virtual reality ഇ​തെ​ല്ലാം ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ഒ​ന്ന് ആ​ലോ​ചി​ച്ചു നോ​ക്കൂ, ക​ള്ള​ൻ എ​ങ്ങ​നെ​യാ​ണ് ഒ​രേ സ​മ​യം ന​ല്ല​വ​നും ആ​കു​ന്ന​ത്.

"മ​ക​നേ, ഈ ​വൈ​കി​യ വേ​ള​യി​ൽ നി​ന​ക്കുവേ​ണ്ടി സ്വ​ർ​ഗ​രാ​ജ്യം അ​നു​വ​ദി​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​ക​യി​ല്ല' എ​ന്നാ​ണ് ക്രി​സ്തു പ​റ​ഞ്ഞ​തെ​ങ്കി​ൽ, അ​വ​ന് ന​ല്ല ക​ള്ള​ൻ എ​ന്ന പേ​ര് ല​ഭി​ക്കു​മോ? ഇ​വി​ടെ ന​മ്മ​ൾ ധ്യാ​ന​വി​ഷ​യ​മാ​കേ​ണ്ട​ത് ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ്. ആ​ത്മാ​ർ​ഥ​മാ​യി തെ​റ്റ് ഏ​റ്റു​പ​റ​യാ​ൻ ആ ​ക​ള്ള​ൻ കാ​ണി​ച്ച ധൈ​ര്യ​വും അ​വ​ന്‍റെ ആ​ത്മാ​ർ​ഥ​ത​യെ ഒ​രു ചോ​ദ്യംകൊ​ണ്ടു​പോ​ലും വേ​ദ​നി​പ്പി​ക്കാ​തെ പൂ​ർ​ണ​മാ​യും മാ​പ്പ് ന​ൽ​കി​യ ക്രി​സ്തു​വി​ന്‍റെ മ​ന​സും.

മാ​പ്പ് പ​റ​ച്ചി​ൽ

Your sorry should be louder than your mistake.. ചെ​യ്ത തെ​റ്റി​നേ​ക്കാ​ൾ ആ​ഴ​മു​ള്ള മാ​പ്പാ​യി​രി​ക്ക​ണം ഒ​രാ​ൾ പ​റ​യേ​ണ്ട​ത്. ന​ല്ല ക​ള്ള​ന്‍റെ മാ​പ്പുപ​റ​ച്ചി​ൽ, ഹൃ​ദ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു.


“എ​ടീ പ​റ്റി​പ്പോ​യി, അ​പ്പോ​ഴ​ത്തെ ദേ​ഷ്യ​ത്തി​ൽ പ​റ​ഞ്ഞു പോ​യ​താ​ണ്, നീ ​അ​ത് ഏ​റ്റു​പി​ടി​ച്ചു ബ​ഹ​ളം ഉ​ണ്ടാ​ക്ക​ല്ലേ” എന്ന​ത് ഒ​രു ഓ​പ്ഷ​നാ​ണ്. “എ​ടീ, ഞാ​ൻ ചെ​യ്ത​ത് വ​ലി​യ തെ​റ്റാ​ണ്, നി​ന​ക്കു ന​ല്ല​പോ​ലെ സ​ങ്ക​ട​മാ​യി എ​ന്നെ​നി​ക്ക​റി​യാം.

ഞാ​ൻ ഉ​ള്ളി​ൽ​ത്ത​ട്ടി നി​ന്നോ​ടു മാ​പ്പ് ചോ​ദി​ക്കു​ന്നു, ഇ​നി മേ​ലി​ൽ ഞാ​ൻ ഇ​ത് ആ​വ​ർ​ത്തി​ക്കി​ല്ല”- ര​ണ്ടാ​മ​ത്തെ മാ​പ്പു പ​റ​ച്ചി​ലി​ൽ ആ​ഴ​മു​ണ്ട്, ആ​രോ​ടാ​ണോ ഏ​റ്റു​പ​റ​യു​ന്ന​ത് അ​വ​രു​ടെ ഉ​ള്ളി​ൽ ക്രി​സ്തു​വി​നെ ക​ണ​ക്ക് ഒ​രു ഹൃ​ദ​യം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Forgiveness is the mark of a godly soul നി​ങ്ങ​ളോ​ട് ഉ​ള്ളി​ൽ ത​ട്ടി മാ​പ്പി​ര​ക്കു​ന്ന ഒ​രാ​ളോ​ട് “സാ​ര​മി​ല്ല, പോ​ട്ട” എ​ന്നു പ​റ​യാ​ൻ സാ​ധി​ക്കു​മോ? മാ​പ്പ് ചോ​ദി​ക്കാ​ൻ മ​ന​സു​ള്ള​വ​ന്‍റെ മു​ൻ​പി​ൽ മാ​പ്പ് കൊ​ടു​ക്കാ​ൻ വ​ലി​പ്പ​മു​ള്ള​വ​ൻ ഉ​ണ്ടാ​യാ​ലേ അ​വി​ടെ "ന​ല്ല​ത്' സം​ഭ​വി​ക്കു​ക​യു​ള്ളൂ.

ഈ ​നോ​മ്പുകാ​ല​ത്തി​ൽ ന​മ്മ​ളോ​ടു മാ​പ്പി​ര​ക്കു​ന്ന​വ​രോ​ടു പൊ​റു​ത്തു​കൊ​ണ്ട് അ​വ​രെ ന​മു​ക്ക് "ന​ല്ല' മ​നു​ഷ്യ​രാ​ക്കാം. ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ളാ​ൽ വേ​ദ​നി​ച്ച​വ​രോ​ട് ആ​ത്മാ​ർ​ഥ​മാ​യി മാ​പ്പ് ചോ​ദി​ച്ചു​കൊ​ണ്ട് അ​വ​രി​ൽ ന​മു​ക്കൊ​രു ക്രി​സ്തു​വി​നെ സൃ​ഷ്ടി​ക്കാം.