മതനിരപേക്ഷത സംരക്ഷിക്കാൻ അധ്യാപക സമൂഹം മുൻകൈയെടുക്കണം: മന്ത്രി
Sunday, March 23, 2025 1:28 AM IST
കാസർഗോഡ്: ബഹുസ്വരതയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപക സമൂഹം മുൻകൈയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
ഗവ. കോളജ് അധ്യാപകരുടെ സംഘടനയായ എകെജിസിടിയുടെ 67-ാം സംസ്ഥാന സമ്മേളനം കാസർഗോഡ് നഗരസഭാ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യമത്സരങ്ങളിലെ വിജയികൾക്കുള്ളസമ്മാനവിതരണവും മന്ത്രി നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. എ. മനോജ് അധ്യക്ഷത വഹിച്ചു. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. എം. വിജിൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് നടക്കുന്ന ട്രേഡ് യൂണിയൻ സമ്മേളനം എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.