കോ​​​ഴി​​​ക്കോ​​​ട്: പൂ​​​വാ​​​ട്ടുപ​​​റ​​​മ്പി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ൽ​​നി​​​ന്ന് 40.25 ല​​​ക്ഷം ക​​​വ​​​ർ​​​ന്ന​​​താ​​​യി പ​​​രാ​​​തി. പൂ​​​വാ​​​ട്ടു​​​പ​​​റ​​​മ്പ് കെ​​​യ​​​ർ​​ലാ​​​ൻ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ന്‍റെ ഗ്ലാ​​​സ് ത​​​ക​​​ർ​​​ത്താ​​ണു ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.​ ആ​​​ന​​​ക്കു​​​ഴി​​​ക്ക​​​ര സ്വ​​​ദേ​​​ശി റ​​​ഹീ​​​സി​​​ന്‍റെ പ​​​ണ​​​മാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്.

കെ​​​എ​​​ൽ 11 ബി​​​ടി 2538 ന​​​മ്പ​​​ർ കാ​​​റി​​​ലാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. 40 ല​​​ക്ഷം രൂ​​​പ കാ​​​ര്‍​ഡ് ബോ​​​ര്‍​ഡ് പെ​​​ട്ടി​​​യി​​​ലാ​​​ക്കി ചാ​​​ക്കി​​​ല്‍ കെ​​​ട്ടി കാ​​​റി​​​ന്‍റെ മു​​​ന്‍​വ​​​ശ​​​ത്തെ സീ​​​റ്റി​​​ന് സ​​​മീ​​​പ​​​ത്താ​​​ണു വ​​​ച്ചി​​​രു​​​ന്ന​​​ത്.


25,000 രൂ​​​പ ഡാ​​​ഷ് ബോ​​​ര്‍​ഡി​​​ലു​​​മാ​​​ണ് സൂ​​​ക്ഷി​​​ച്ച​​​ത്. ഉ​​​ച്ച​​​കഴിഞ്ഞു 3.10നും ​​​നാ​​​ലി​​​നും ഇ​​​ട​​​യി​​​ലാ​​​ണു മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത്. ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടു​​പേ​​​ർ ചാ​​​ക്കു​​​മാ​​​യി പോ​​​കു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യം പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം സം​​​ബ​​​ന്ധി​​​ച്ച് സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ഭാ​​​ര്യാ പി​​​താ​​​വ് ന​​​ല്‍​കി​​​യ തു​​​ക​​​യും സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു ജ്വ​​​ല്ല​​​റി​​​യി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച തു​​​ക​​​യു​​​മാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്നാ​​​ണ് റ​​​ഹീ​​​സ് മൊ​​​ഴി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.