ആശാ വർക്കർമാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് വാരപ്പെട്ടി പഞ്ചായത്ത്
Sunday, March 23, 2025 1:28 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ ആശാ വർക്കർമാർക്ക് ആശ്വാസമേകുന്ന ബജറ്റ്. ആശാ വർക്കർമാർക്കു പ്രതിമാസം 1500 രൂപ അഡീഷണൽ ഇൻസെന്റീവ് നൽകാനും മൊബൈൽ ഫോണോ ടാബോ വാങ്ങി നൽകാനുമാണ് തീരുമാനം.
ഇതിനായി അഞ്ചുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വനിതകളുടെ വിവിധ ക്ഷേമത്തിനായി പത്തു ലക്ഷവും നീക്കിവച്ചു.