കാതോലിക്ക വാഴ്ച; സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയയ്ക്കുന്നതില്‍ ഇടപെടാതെ ഹൈക്കോടതി
Saturday, March 22, 2025 1:38 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങില്‍ സംബന്ധിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയയ്ക്കുന്നതില്‍ ഇടപെടാതെ ഹൈക്കോടതി.
സംഘത്തെ അയയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് തൃശൂര്‍ കുന്നംകുളം സ്വദേശി ഗില്‍ബര്‍ട്ട് ചീരന്‍ നല്കിയ ഹര്‍ജിയില്‍ ഇടപെടാനാണ് കോടതി വിസമ്മതിച്ചത്.
സര്‍ക്കാര്‍ പ്രതിനിധികളെ അയയ്ക്കുന്നതു തടയാന്‍ മതിയായ കാരണങ്ങളൊന്നും ഹര്ജിക്കാരന് ഉന്നയിക്കാനായില്ലെന്ന് ചീഫ് ജസ്റ്റീസ് നിധിര്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിലയിരുത്തി.