അവന്റ് ഓർത്തോപീഡിക്സ് കോൺഫറൻസ് നടത്തി
Sunday, March 23, 2025 1:28 AM IST
കൊച്ചി: കാൽമുട്ട് ശാസ്ത്രക്രിയയിലും അനുബന്ധ ചികിത്സയിലും നവീനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് അവന്റ് ഓർത്തോപീഡിക്സ് സമ്മിറ്റ് (സ്ട്രൈഡ് 2025 ) കൊച്ചിയിൽ നടന്നു. രാജ്യത്തെ 200 ലേറെ ഓർത്തോപീഡിക് സർജന്മാരും ആഗോള വിദഗ്ധരും രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു.
ഡോ. ജോർജ് ജേക്കബ്, ഡോ. ജേക്കബ് വർഗീസ്, ഡോ. വിനയ് ചാക്കോ, ഡോ. എബിൻ റഹ്മാൻ, ഡോ. ജൂലിയോചാക്കോ, ഡോ. ബ്രെറ്റ്ഫ്രിറ്റ്ഷ് (ഓസ്ട്രേലിയ), ഡോ. ഗിയാൻ സാൽസ്മാൻ (സ്വിറ്റ്സർലൻഡ്), ഡോ. നോറിമാസ നകാമുറ, ഡോ. കസുനോരി ഷിമോമുറ (ജപ്പാൻ) തുടങ്ങിയവർ ഓർത്തോപീഡിക് സാങ്കേതികവിദ്യയിൽ നൂതനാശയങ്ങൾ അവതരിപ്പിച്ചു.
ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ആർത്രെക്സ് സിനെർജി വിഷൻ 4 കെ എച്ച്ഡിആർ സംവിധാനത്തിന്റെ സാങ്കേതിക മികവ് സെമിനാറിൽ വിശദീകരിച്ചു. ശസ്ത്രക്രിയകളിൽ വ്യക്തതയും കാര്യക്ഷമതയും നൽകുന്ന ഈ സംവിധാനം മെച്ചപ്പെട്ട ശസ്ത്രക്രിയാഫലങ്ങളും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ആർത്രെക്സ് സിനെർജി വിഷൻ 4 കെ എച്ച്ഡിആർ സംവിധാനത്തിന്റെ തത്സമയ പ്രദർശനവും ഉണ്ടായിരുന്നു.