തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് സ​​​പ്ലൈ​​​കോ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ റം​​​സാ​​​ൻ-​​​വി​​​ഷു-​​​ഈ​​​സ്റ്റ​​​ർ ഫെ​​​യ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഭ​​​ക്ഷ്യ​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​ച്ച് 25 മു​​​ത​​​ൽ 31 വ​​​രെ ഓ​​​രോ ജി​​​ല്ല​​​യി​​​ലും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ൾ കേ​​​ന്ദ്ര​​​മാ​​​ക്കി​​​യാ​​​ണ് റം​​​സാ​​​ൻ ഫെ​​​യ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.


മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കം ഫെ​​​യ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സ​​​ബ്‌​​​സി​​​ഡി/ നോ​​​ൺ സ​​​ബ്‌​​​സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മെ ബി​​​രി​​​യാ​​​ണി അ​​​രി, മ​​​സാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​ത്യേ​​​ക വി​​​ല​​​ക്കു​​​റ​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ഷു-​​​ഈ​​​സ്റ്റ​​​ർ ഫെ​​​യ​​​റു​​​ക​​​ൾ ഏ​​​പ്രി​​​ൽ 10 മു​​​ത​​​ൽ 19 വ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.