സൂരജ് വധം: പ്രതികൾ നിരപരാധികളെന്ന് എം.വി. ജയരാജൻ
Sunday, March 23, 2025 1:28 AM IST
കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎം പ്രവർത്തകർ നിരപരാധികളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
അപ്പീൽ നൽകി നിരപരാധികളെ രക്ഷിക്കാനുള്ള നടപടി പാർട്ടി സ്വീകരിക്കും. പാർട്ടി ഏരിയ സെക്രട്ടറിയായിരുന്ന ടി.പി. രവീന്ദ്രൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും ജയിലിലാകുമായിരുന്നു.
കേസുമായി ബന്ധമില്ലാതെ സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തത്. കോടതിയിൽ നൽകുന്ന എല്ലാ രേഖകളിലും പ്രതി കുറ്റം സമ്മതിച്ചെന്നാണ് പറയുകയെന്നും ജയരാജൻ പറഞ്ഞു.