കേരളം കടന്നുപോകുന്നത് ഭയാനകമായ സാഹചര്യങ്ങളിലൂടെ: ജോസഫ് മാർ ബർണബാസ്
Sunday, March 23, 2025 1:28 AM IST
റാന്നി: കേരളം ഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഭരണകൂടം ഇത് ഗൗരവമായി കാണണമെന്നും ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. റാന്നി മാർ അത്താനാസിയോസ് സെന്ററിൽ നടന്ന നിലയ്ക്കൽ സെന്റ് തോമസ് എക്യൂമിനിക്കൽ ട്രസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം, അക്രമം, കൊലപാതകം, വന്യജീവി ആക്രമണം എന്നിവ ദിനംപ്രതി വർധിച്ചുവരികയാണെന്നും ജോസഫ് മാർ ബർണബാസ് പറഞ്ഞു.
ട്രസ്റ്റ് വൈസ് ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷതവഹിച്ചു. കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചു നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾ ഇന്നു കാണുന്ന പ്രശ്നങ്ങൾക്ക് പിന്നിലുണ്ടന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബിഷപ് ജോഷ്വാ മാർ നിക്കോദിമോസ്, ട്രസ്റ്റ് സെക്രട്ടറി ബിഷപ് സാബു കോശി മലയിൽ, ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ, ഫാ. ജോർജ് തേക്കടയിൽ, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. ഷൈജു മാത്യു, റവ. തോമസ് കോശി പനച്ചമൂട്ടിൽ, തോമസ്കുട്ടി തേവർമുറിയിൽ എന്നിവർ പ്രസംഗിച്ചു.