യുവതിയെ കാപ്പ ചുമത്തി നാടു കടത്തി
Sunday, March 9, 2025 1:12 AM IST
കണ്ണൂർ: എംഡിഎംഎ, ബ്രൗൺ ഷുഗർ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി.
തലശേരി തിരുവങ്ങാട് സ്വദേശിനി ഫാത്തിമ ഹബീബയെയാണ് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്.
കണ്ണൂർ വനിതാ പോലീസ് സ്റ്റേഷനിലും കണ്ണൂർ റേഞ്ച് എക്സൈസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.