ദയാഭായി ജനസേവ ദേശീയ അംബാസഡർ
Saturday, March 8, 2025 1:36 AM IST
ആലുവ: പ്രമുഖ സാമൂഹ്യപ്രവർത്തകയായ ദയാഭായി ജനസേവ ശിശുഭവന്റെ ദേശീയ അംബാസഡറാകും.
ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരായിരുന്നു ജനസേവ ശിശുഭവന്റെ പ്രഥമ അംബാസഡർ. 2014ൽ അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒഴിഞ്ഞുകിടന്ന പദവിയാണ് ദയാബായി ഏറ്റെടുക്കുന്നത്.
തെരുവുമക്കളില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് ദേശീയതലത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി രാജസ്ഥാനിൽ ആരംഭിച്ച ഉഡാൻ അക്കാഡമിയെപ്പറ്റിയും ഉത്തർപ്രദേശിലെ വൺതാര അക്കാദമിയെപ്പറ്റിയും കേട്ടറിഞ്ഞ ദയാഭായി ജനസേവ ശിശുഭവന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാനും അംബാസഡർ സ്ഥാനം ഏറ്റെടുക്കാനും സന്തോഷത്തോടെ മുന്നോട്ടു വരികയായിരുന്നുവെന്ന് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി പറഞ്ഞു.