തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 52 റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് 146.68 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യാ​​​യ​​​താ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഒ​​​രു റോ​​​ഡി​​​നാ​​​യി ര​​​ണ്ടു കോ​​​ടി, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ആ​​​റു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 23.5 കോ​​​ടി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ 12 റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 32.78 കോ​​​ടി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ ഒ​​​രു റോ​​​ഡി​​​നാ​​​യി അ​​​ഞ്ചു കോ​​​ടി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 3.6 കോ​​​ടി, പാ​​​ല​​​ക്കാ​​​ട് ര​​​ണ്ടു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 6.7 കോ​​​ടി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ നാ​​​ലു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 11.25 കോ​​​ടി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ച് റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 12.98 കോ​​​ടി, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 8.5 കോ​​​ടി, കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ ഒ​​​രു റോ​​​ഡി​​​ന് 30 ല​​​ക്ഷം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ മൂ​​​ന്നു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 2.7 കോ​​​ടി, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ ഒ​​​രു റോ​​​ഡി​​​ന് 4.5 കോ​​​ടി, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ നാ​​​ലു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 6.05 കോ​​​ടി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ എ​​​ട്ടു റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 26.51 കോ​​​ടി രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഭ​​​ര​​​ണാ​​​നു​​​മ​​​തി ആ​​​യ​​​ത്.