ഗവേഷണരംഗത്ത് നാവികസേനയും അമൃത സര്‍വകലാശാലയും തമ്മില്‍ ധാരണ
Sunday, March 9, 2025 1:12 AM IST
കൊച്ചി: പ്രതിരോധമേഖലയില്‍ ഗവേഷണത്തിന് അമൃത വിശ്വവിദ്യാപീഠവും ഇന്ത്യന്‍ നാവികസേനയും കൈകോര്‍ക്കുന്നു.
ഗവേഷണം, നവീകരണം, സാങ്കേതികവിദ്യാ വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു സഹകരണം. ദക്ഷിണേന്ത്യന്‍ നാവികസേനാ ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ഡു, അമൃത വിശ്വവിദ്യാപീഠം കോര്‍പറേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചുള്ളിയില്‍ പരമേശ്വരന് എന്നിവര്‍ ചേര്‍ന്നു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷലൈസ്ഡ് എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളും ധാരണാപത്രം വിഭാവനം ചെയ്യുന്നുണ്ട്.