ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണവും ക്നായി തോമാ ദിനാചരണവും സംഘടിപ്പിച്ചു
Saturday, March 8, 2025 1:36 AM IST
കൊടുങ്ങല്ലൂർ: യഹൂദ ക്രിസ്ത്യാനികൾ ക്നായി തോമായുടെയും ഉറഹാ മാർ യൗസേപ്പ് മെത്രാന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്കു നടത്തിയ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കൊടുങ്ങല്ലൂരിലെ ക്നായി തോമാ നഗറിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രേഷിതകുടിയേറ്റ അനുസ്മരണവും ക്നായിതോമാ ദിനാചരണവും സംഘടിപ്പിച്ചു.
കെസിസി അതിരൂപത ചാപ്ലെയിൻ ഫാ. തോമസ് ആനിമൂട്ടിൽ കൃതജ്ഞതാബലി അർപ്പിച്ചു.കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്കാ സമുദായ അംഗങ്ങളുടെ കുടിയേറ്റ ചരിത്രത്തെ അനുസ്മരിച്ചുകൊണ്ട് മലബാർ റീജിൺ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ പ്രസംഗിച്ചു.
അതിരൂപതാ ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, ടോം കരികുളം, എം.സി. കുര്യാക്കോസ്, ബിനു ചെങ്ങളം, കെസിഡബ്ല്യുഎ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെസിവൈഎൽ അതിരൂപതാ ഭാരവാഹിയായ അലൻ ജോസഫ്, ഫിലിപ്പ് പെരുമ്പളത്തുശേരി, ഷിബി പഴയമ്പള്ളി, ഏബ്രഹാം വെളിയത്ത്, റ്റിറ്റി പാട്യാലിൽ എന്നിവർ പ്രസംഗിച്ചു.