ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ
Saturday, March 8, 2025 1:36 AM IST
നെടുമ്പാശേരി: വിദേശത്തുനിന്നു കൊണ്ടുവന്ന 1.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യുവതികൾ പിടിയിലായി.
44 ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി മുംബൈ സ്വദേശിനികളായ സഫ, സഹിയ എന്നിവരെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
ബാങ്കോക്കിൽനിന്ന് തായ് എയർവേസ് വിമാനത്തിൽ കഞ്ചാവുമായി എത്തിയ യുവതികൾ ചെക്ക് ഇൻ ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.