‘അമ്മ’യുടെ നായികാ സംഗമം ഇന്ന്
Saturday, March 8, 2025 1:35 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന വനിതാദിനാഘോഷത്തില്‍ തലമുറകളുടെ നായികാ സംഗമം നടക്കും. കലൂരിലെ ‘അമ്മ’ ഓഫീസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി.
മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളറിലേക്കു മാറിയപ്പോഴുള്ള നായിക ഷീല, തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലെ തന്നെ മുന്‍നിര താരമായിരുന്ന മീന, പുതിയ തലമുറയിലെ ശ്രദ്ധേയ നായിക അനശ്വര രാജന് എന്നിവര്‍ മുഖ്യാതിഥികളാകും.
സൗജന്യ മെഡിക്കല്‍ ക്യാന്പ്, നടിമാര്‍ക്കായി പദ്യ രചന, കഥാ രചന, പെയിന്റിംഗ് മത്സരങ്ങളും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.