വേൾഡ് മലയാളി കൗൺസിൽ വുമൺ ഓഫ് ദ ഇയർ പുരസ്കാരം മന്ത്രി ജെ. ചിഞ്ചുറാണിക്ക്
Saturday, March 8, 2025 1:35 AM IST
കൊല്ലം: ലോക വനിതാദിനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ വുമൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് മന്ത്രി ജെ. ചിഞ്ചുറാണിയെ തെരഞ്ഞെടുത്തു. 62 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയാണ് വേൾഡ് മലയാളി കൗൺസിൽ.
ലോക വനിതാദിനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ, കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ്, നബാർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കല്ലുവാതുക്കൽ പ്രഫ. ഇളംകുളം കുഞ്ഞൻപിള്ള ഹാളിൽ നടക്കുന്ന വനിതാ സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പുരസ്കാരം മന്ത്രിക്ക് കൈമാറുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി അറിയിച്ചു.