രേഖകളില്ലാതെ കടത്തിയ പണവുമായി യുവാവ് അറസ്റ്റിൽ
Sunday, March 9, 2025 1:12 AM IST
മട്ടന്നൂർ: സ്വകാര്യ ബസിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 12,70,000 രൂപയുമായി യുവാവിനെ എക്സൈസ് പിടികൂടി. കൊടുവള്ളി സ്വദേശി ഷമീറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത്.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും സംഘവും വാഹന പരിശോധന നടത്തവേയാണ് യുവാവ് പിടിയിലാകുന്നത്.