ലഹരിക്കെതിരേ ബോധവത്കരണവുമായി കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോ.
Saturday, March 8, 2025 1:36 AM IST
കൊച്ചി: ലഹരിക്കെതിരേ സംസ്ഥാനത്തുടനീളം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. അധ്യാപകരും വിദ്യാര്‍ഥികളും വിവിധ സാംസ്കാരിക യുവജനസംഘടനകളും പങ്കുചേരും.
സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രതിജ്ഞാ അസംബ്ലികളും സംഘടിപ്പിക്കും.
കേരളത്തിലൊഴുകുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താനും നിരോധനങ്ങള്‍ ഏര്‍പ്പെടുത്താനും നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കാനും ഭരണസംവിധാനങ്ങള്ക്കാകണമെന്ന് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷന് പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റവ. ഡോ. ജോസ് കുറിയേടത്ത് ആമുഖപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി. റവ. ഡോ. ജോസഫ് തടത്തില്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. റോയി വടക്കന്‍, ഫാ. റോയി പഴേപറമ്പില്‍, ഫാ. പോള്‍ പറത്താഴം, റവ. ഡോ. ജോസ് കണ്ണമ്പുഴ, ഫാ. ബെഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ. ജസ്റ്റിന് ആലുക്കല്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. മാത്യു കോരംകുഴ, ഫാ. ഡേവിഡ് നെറ്റിക്കാടന്, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. എ.ആര്. ജോണ്‍, ഫാ. ആന്റോ ചുങ്കത്ത്, ഫാ. ജെയിംസ് ജോണ്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.