നയരേഖ കാലത്തിനൊപ്പമുള്ള സഞ്ചാരം: തോമസ് ഐസക്
Saturday, March 8, 2025 1:35 AM IST
കൊല്ലം: നയരേഖയിലുള്ള നയ നിലപാടുകളൊക്കെ സമഗ്രമായി പാര്‍ട്ടിക്കുള്ളില്‍ നേരത്തേ ചര്‍ച്ചയിലുള്ള കാര്യങ്ങളാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. ഇതുസംബന്ധിച്ചുള്ള പരിശോധനയാണ് സമ്മേളനത്തില്‍ നടക്കുക.
ഇനിയും എന്തൊക്കെയാണ് പുതുതായി വേണ്ടതെന്ന് ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കും. അല്ലാതെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നപോലെ പാര്‍ട്ടി ഇതുവരെയുണ്ടായിരുന്ന നയങ്ങളൊക്കെ മാറ്റി എന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിനിടയില്‍ നവ കേരള സൃഷ്ടിക്കായുളള ഒട്ടേറെ പുതിയ ചാലുകള്‍ ഇടതുകാഴ്ചപ്പാടോടെ രേഖയില്‍ അവതരിപ്പിക്കുന്നു-അദ്ദേഹം പറഞ്ഞു.