കാൻസർ സ്ക്രീനിംഗ് ; 86 പേർക്ക് രോഗം സ്ഥിരീകരിച്ചു
Sunday, March 9, 2025 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യവകുപ്പ്. സ്ക്രീൻ ചെയ്തതിൽ 42,048 പേരെ കാൻസർ സംശയിച്ചു തുടർ പരിശോധനകൾക്കായി റഫർ ചെയ്തു.
9,66,665 സ്ത്രീകൾക്കു സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്ക്രീനിംഗ് നടത്തി. അതിൽ 20,530 പേരെ സ്തനാർബുദം സംശയിച്ചു തുടർ പരിശോധനയ്ക്കു റഫർ ചെയ്തു.
7,72,083 പേരെ ഗർഭാശയഗളാർബുദത്തിനു സ്ക്രീൻ ചെയ്തതിൽ 22,705 പേരെ തുടർ പരിശോധനയ്ക്കായും 6,52,335 പേരെ വായിലെ കാൻസറിനു സ്ക്രീൻ ചെയ്തതിൽ 2,383 പേരെ തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു. നിലവിൽ 86 പേർക്കു കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്.