പുതുവഴികളിൽ ചർച്ച ഇന്ന്; നാളെ തെരഞ്ഞെടുപ്പ്
Saturday, March 8, 2025 1:35 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന വികസന രേഖയിൽ ഇന്ന് പ്രതിനിധികൾ ചർച്ച നടത്തും.
ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ 47 പേരാണ് പങ്കെടുത്തത്. ഇതിൽ 12 പേർ സ്ത്രീകളാണ്. ഏഴരമണിക്കൂറാണ് ചർച്ച നീണ്ടുനിന്നത്.
ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ ആറ് പ്രമേയങ്ങൾ അവതരിപ്പിച്ചു. നാളെ നടക്കുന്ന സംസ്ഥാന സമിതി തെരഞ്ഞെടുപ്പോടെ സംസ്ഥാന സമ്മേളനം സമാപിക്കും.