കെ. മാധവന് പുരസ്കാരം പ്രഫ. കെ.എന്‍. പണിക്കര്‍ക്ക്
Sunday, March 9, 2025 1:12 AM IST
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ കെ. മാധവന്റെ പേരിലുള്ള ഈ വർഷത്തെ പുരസ്കാരം ചരിത്രകാരൻ പ്രഫ. കെ.എന്‍. പണിക്കര്‍ക്ക് സമ്മാനിക്കുമെന്ന് കെ. മാധവന് ഫൗണ്ടേഷന് ഭാരവാഹികൾ അറിയിച്ചു.
അരലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം 20നു വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. രമേശ് ചെന്നിത്തല, ബിനോയ് വിശ്വം തുടങ്ങിയ നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും.
രാജ്യത്തെ ചരിത്രപഠനവുമായി ബന്ധപ്പെട്ട് ബൗദ്ധിക ചരിത്രം അഥവാ ആശയങ്ങളുടെ ചരിത്രമെന്ന പുതിയ പഠനശാഖ ആരംഭിച്ചത് കെ.എൻ. പണിക്കരാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാന്‍സലര്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയര്മാന്, കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്മാന് എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.