അനില്‍ പ്രസിഡന്റ്, ജോര്‍ജ്കുട്ടി സെക്രട്ടറി
Sunday, March 9, 2025 1:12 AM IST
കൊച്ചി: കേരള കത്തോലിക്കാസഭയുടെ പൊതു അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗവും കെഎല്‍സിഎ സമിതിയംഗവുമായ അനില്‍ ജോണ്‍ ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗവും മലങ്കര കാത്തലിക് അസോസിയേഷന് (എംസിഎ) സഭാതല മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.സി. ജോര്‍ജ്കുട്ടിയും ട്രഷററായി തൃശൂര്‍ അതിരൂപതാംഗവും പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജു കുണ്ടുകളവും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജെയ്മോന് തോട്ടുപുറം (എറണാകുളം), ധര്‍മരാജ് പിന്‍കുളം (പാറശാല), സിന്ധു ജസ്റ്റസ് (കൊച്ചി), സെക്രട്ടറിമാരായി എബി കുന്നേപറമ്പില് (വിജയപുരം), ടെസി ബിജു (കാഞ്ഞിരപ്പള്ളി), ജെസി അലക്സ് (തിരുവല്ല) എന്നിവരെയും തെരഞ്ഞെടുത്തു.